ഇത് ഒരു സര്‍വ്വ സാധാരണമായ ഓസിലേറ്റര്‍ സര്‍ക്യൂട്ടാണ്. പുഷ് പുള്‍ മോഡില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ട്രാന്‍സിസ്റ്ററുകളും ചില ഘടകങ്ങളും ചേര്‍ന്നതാണീ സര്‍ക്യൂട്ട്. ചിത്രം നോക്കിയാല്‍ തന്നെ പ്രവര്‍ത്തനം വ്യക്തമാവുന്നത്ര ലളിതം. ഏകദേശം 20 കിലോ ഹെര്‍ഡില്‍ പ്രവത്തിക്കുന്ന ഓസിലേറ്റര്‍ 15 വോള്‍ട്ട് ഔട്ട്പുട്ടാണ് നല്‍കുന്നത്. ഇതിനു മാച്ച് ചെയ്യുന്ന വിധത്തിലൊരു കോയില്‍ ഘടിപ്പിച്ചാല്‍ ഇതൊരു ഇന്‍ഡക്ഷന്‍ കുക്കറിന്റെ പ്രവര്‍ത്തന മാതൃകയായി.
ഘടകങ്ങള്‍:
1. ട്രാന്‍സിസ്റ്റര്‍ : 2N 3055 - 2
2. ബയാസ് റസിസ്റ്റര്‍ : 470 ഓംസ് 1/2 വാട്ട് - 1(സര്‍ക്യൂട്ടില്‍ ഇത് 120 എന്ന് കാണിച്ചിട്ടുണ്ട്)
3. ഇലക്രോലിറ്റിക് കപ്പാസിറ്റര്‍ : 2200 MFD 250 V - 1
4.ട്രാന്‍സ്ഫോര്‍മര്‍ : 10 mm X 14 mm കോര്‍ ഏരിയയും 20 mm നീളവുമുള്ള E - I ഫെറൈറ്റ് കോര്‍. (എസ്.എം.പി എസ് സ്ക്രാപ്പില്‍ നിന്നുള്ളതാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്)
5. ഇമ്പടന്‍സ് മാച്ചിങ് കപ്പാസിറ്റര്‍: 0.47 mfd 100 V -1
6. റസോണന്‍സ് കപ്പാസിറ്റര്‍ : 0.22 mfd 100 V - 1
7. 3055 നുള്ള ഹീറ്റ് സിങ്ക് : 1
നിര്‍മ്മാണം:
ഒരു ജനറല്‍ പര്‍പ്പസ് ബോര്‍ഡില്‍ നിര്‍മ്മിക്കാവുന്ന ഘടങ്ങള്‍ മാത്രമേ ഇതിലുള്ളൂ. പ്രധാന ഘടകമായ ട്രാന്‍സ്ഫോര്‍മര്‍ നിര്‍മ്മിക്കാന്‍, നിര്‍ദ്ദിഷ്ട അളവിലുള്ള ബോബിനില്‍ 23 ഗേജ് കമ്പി 14 ചുറ്റുകള്‍ , ഏഴാമത്തെ ചുറ്റ് ടാപ്പ് ചെയ്തത് ആവശ്യമാണ്. ഫീഡ് ബാക്ക് ചുറ്റ് ഇടുമ്പോള്‍ ശ്രദ്ധിക്കണ്ട സംഗതി എന്തെന്നാല്‍ പ്രൈമറി ചുറ്റുകള്‍ക്ക് എതിര്‍ ദിശയില്‍ വേണം ചുറ്റുകള്‍ വരേണ്ടത്, 28 ഗേജ് 3 ചുറ്റുകളാണ് ഫീഡ് ബാക്ക്. ഓരോ ഘട്ടവും പൂര്‍ത്തിയാവുന്ന മുറക്ക് ഇന്‍സുലേഷന്‍ ചുറ്റി വേണം അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടത്. സെക്കന്ററി വൈന്‍ഡിങിന് ദിശ പ്രസക്തമല്ല, 22 ഗേജ് കമ്പി 8 ചുറ്റുകള്‍.



ടെസ്റ്റിങ്:
എല്ലാ ഘടങ്ങളും ഇണക്കിക്കഴിഞ്ഞാല്‍ ഓസിലേറ്റര്‍ പ്രവത്തിക്കാനാരംഭിക്കേണ്ടതാണ്. സെക്കന്ററിയില്‍ മള്‍ട്ടീ മീറ്റര്‍ വച്ച് വോള്‍ട്ടേജ് അളക്കാവുന്നതാണ്. ലോഡില്ലാത്ത അവസ്ഥയില്‍ 50 വോള്‍ട്ട് വരെ മള്‍ട്ടീമീറ്റര്‍ രേഖപ്പെടുത്തിയേക്കാം. ഹീറ്റര്‍ ആയി ഉപയോഗിക്കുന്ന കമ്പിച്ചുറ്റ് ഘടിപ്പിച്ചാല്‍ ഇത് 15 വോള്‍ട്ടിലേക്ക് താഴും. തുടര്‍ന്ന് ഉപകരണം എത്ര കരണ്ട് എടുക്കുന്നു എന്ന് അളക്കുക, ലോഡില്ലാതെ പരമാവധി 150 മുതല്‍ 200 മില്ലി ആമ്പിയര്‍ വരെ കരണ്ട് എടുക്കുന്നതായാണ് കണ്ടത്, അതില്‍ കൂടുതല്‍ വരികയാണെങ്കില്‍ ബയാസ് റസിസ്റ്റര്‍ കൂട്ടി പരീക്ഷണം ആവര്‍ത്തിക്കുക.
ഒരു ചെറിയ സ്റ്റീല്‍ പാത്രം, കോയിലിനും മുകളില്‍ വച്ച് പവര്‍ കൊടുത്താല്‍ പാത്രം ചൂടാവുന്നത് കാണാം.
വീണ്ടും കരണ്ട് അളക്കുക, ഇത് 1.00 മുതല്‍ 1.2ആമ്പിയര്‍ വരെ വരാം, വന്നില്ലെങ്കില്‍ ബയാസ് റസിസ്റ്റര്‍ കുറച്ചു നോക്കുക.ഇപ്രകാരം ടെസ്റ്റ് ചെയ്താണ് ഇവിടെ 470 ഓംസ് എന്ന് എത്തിച്ചേര്‍ന്നത്. സ്റ്റീലിനു പകരം അലൂമിനിയം ഉപയോഗിക്കുകയോ, പ്രവര്‍ത്തിക്കുന്ന കോയിലിനു മുകളില്‍ കൈ വച്ച് നോക്കുകയോ ചെയ്താല്‍ ചൂടാവുകയുമില്ല. സ്കൂള്‍ തലത്തിലും മറ്റും ഇന്‍ഡക്ഷന്‍ ഹീറ്റിങിനെ പറ്റി പഠിപ്പിക്കാന്‍ ഇത് ഉപയോഗിക്കാം.
കുറിപ്പ്:
വെറും 1.2 ആമ്പിയര്‍ കരണ്ട് എടുക്കുന്ന ഈ ഉപകരണം ഒരു പ്രവര്‍ത്തന മാതൃക മാത്രമാണ്, വെള്ളം തിളപ്പിക്കാന്‍ ഉപയോഗിക്കാനാവില്ല.







