Monday, November 19, 2012

ബ്ലൂടൂത്ത് റിമോട്ട് കണ്ട്രോൾ.

ബ്ലൂടൂത്ത് ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന ഒരു റിമോട്ട് കണ്ട്രോൾ നിർമ്മിക്കാൻ എളുപ്പവഴി നോക്കാം. നിലവിൽ ലഭ്യമായ സർക്യൂട്ടുകളെല്ലാം അതീവ സങ്കീർണ്ണമായ ബോർഡുകൾ ഉൾപ്പെടുത്തി ഡിസൈൻ ചെയ്യപ്പെട്ടവയാണ്. ബ്ലൂട്ടൂത്ത് മോഡ്യൂൾ, ഇന്റർഫേസുകൾ തുടങ്ങി നിരവധി ഘടങ്ങൾ, സാധാരണക്കാർക്കോ തുടക്കക്കാർക്കോ പെട്ടന്ന് ചെയ്യാൻ സാധിക്കാത്തവണ്ണമാണവ എന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം.  എത്രയും ലളിതമായി, സർവ്വ സാധാരണമായി ലഭിക്കുന്ന വിവിധ ഘടങ്ങൾ ഉപയോഗപ്പെടുത്തി നിർമ്മിക്കാവുന്ന ഒരു പ്രോജക്റ്റ് നോക്കാം.

1. മൊബൈൽ ഫോൺ:
നാം എല്ലാവരും ഉപയോഗിക്കുന്ന മൊബൈൽ ഫോൺ തന്നെയാണ് ഒന്നാമത്തെ ഘടകം. ഇതിലെ കീ പാട് പ്രസ് പുറപ്പെടുവിക്കുന്ന DTMF ടോൺ, ട്രാൻസ്മിഷൻ നടത്താനായി ഇതിലെ തന്നെ ബ്ലൂടൂത്ത് ട്രാസ്മിറ്റർ എനിവയാണ് ഈ റിമോട്ടിനായി  ഉപയോഗപ്പെടുത്തുന്നത്.

2. ബ്ലൂടൂത്ത് ഹെഡ് സെറ്റ്:
മൊബൈൽ ഫോണിനായി ഉപയോഗിക്കുന്ന ബ്ലൂടൂത്ത് ഹെഡ് സെറ്റ് ആണ് ഡി ടി എം എഫ് റിസീവറായി ഉപയോഗിക്കുന്നത്. ഇതിലെ ഹെഡ്ഫോൺ ലീഡുകൾ ടാപ്പ് ചെയ്ത് ഡീ കോഡറിലേക്ക് കണക്റ്റ് ചെയ്യുന്നു.

3. ഡീ കോഡർ:
ഇലക്റ്റ്രോണിക്സ് ഫോർ യു പബ്ലിഷ് ചെയ്ത് ടെലി റിമോട്ട് കണ്ടോളർ പ്രോജക്റ്റിലെ സർക്യൂട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഇത് നിർമ്മിച്ചത്, ചെറിയ മാറ്റങ്ങളോടെ.

താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക.

സർക്യൂട്ട്:

ടെലിഫോൺ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഒരു സർക്യൂട്ടാണിത്. ഇതിൽ മാറ്റങ്ങൾ ആവശ്യമാണ്.
1. RL1 ന്റെ കണക്ഷൻ സ്വിച്ചു ചെയ്യാനായി ഉപയോഗിക്കാം. .
2. R1, R2, R3 ഒഴിവാക്കുക.
3. ഡീകോഡറിനു റെഗുലേറ്റഡ് 5 V സപ്ലേ നൽകുന്നതാകും ഉചിതം. അതിനായി ചിത്രത്തിലെ RL2 റിലേക്കും IC 5 ന്റെ 14 ആം പിന്നിനും ഇടയിൽ 7805 റെഗുലേറ്റർ ഐ സി ഉപയോഗിക്കുക. 
4. മെയിൻ സപ്ലേ വോൾട്ടേജ് 12 ആക്കുക.
5. ബ്ലൂ ടൂത്ത് ഹെഡ് സെറ്റിന്റെ ഗ്രൗണ്ട് ഇതിലെ ഗ്രൗണ്ടിലേക്കും, ഓഡിയോ ഔട്ട് കപ്പാസിറ്റർ C1 ലേക്കും കണക്റ്റ് ചെയ്യുക.
6. മൊബൈലിന്റെ കീ പാട് ടോൺ മീഡിയം എങ്കിലും സെറ്റ് ചെയ്യുക.

ബ്ലൂ ടൂത്ത് പെയർ ചെയ്യുക.
1 മുതൽ 0 വരെ ഉള്ള കീ കൾ ഉപയോഗിച്ച് 10 റിലേകൾ പ്രവർത്തിപ്പിക്കാവുന്നതാണ്.

4 comments:

അനില്‍@ബ്ലോഗ് // anil said...

മരുമഹൻ കൊച്ചിനു വേണ്ടി ചെയ്തത്.

Shahid Ibrahim said...

നന്നായിട്ടുണ്ട്. ഞാന്‍ ഇവിടെ വരുവാന്‍ വൈകിപ്പോയി.

Pradeep Kumar said...

സാങ്കേതികകാര്യങ്ങൾ ലളിതമായി സർക്യൂട്ട് ഡയഗ്രങ്ങളുടെ സഹായത്തോടെ വിവരിക്കുന്ന ഒരു മലയാളബ്ലോഗ് ആദ്യമായാണ് കാണുന്നത്. നല്ലത് കൂട്ടുകാരാ. ഈ ഉദ്യമം തുടരുക.....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അനിൽ ജി തെരഞ്ഞെടുത്ത ഫീൽഡ് ശരിയായിരുന്നില്ല അല്ലെ- ഇതിലായിരുന്നു എങ്കിൽ ലോകത്തിൻ പല സംഭാവനകളും കൂടുതൽ ലഭിച്ചേനെ :) അഭിനന്ദനങ്ങൾ