ഇത് ഒരു സര്‍വ്വ സാധാരണമായ ഓസിലേറ്റര്‍ സര്‍ക്യൂട്ടാണ്. പുഷ് പുള്‍ മോഡില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ട്രാന്‍സിസ്റ്ററുകളും ചില ഘടകങ്ങളും ചേര്‍ന്നതാണീ സര്‍ക്യൂട്ട്. ചിത്രം നോക്കിയാല്‍ തന്നെ പ്രവര്‍ത്തനം വ്യക്തമാവുന്നത്ര ലളിതം. ഏകദേശം 20 കിലോ ഹെര്‍ഡില്‍ പ്രവത്തിക്കുന്ന ഓസിലേറ്റര്‍ 15 വോള്‍ട്ട് ഔട്ട്പുട്ടാണ് നല്‍കുന്നത്. ഇതിനു മാച്ച് ചെയ്യുന്ന വിധത്തിലൊരു കോയില്‍ ഘടിപ്പിച്ചാല്‍ ഇതൊരു ഇന്‍ഡക്ഷന്‍ കുക്കറിന്റെ പ്രവര്‍ത്തന മാതൃകയായി.
ഘടകങ്ങള്‍:
1. ട്രാന്‍സിസ്റ്റര്‍ : 2N 3055 - 2
2. ബയാസ് റസിസ്റ്റര്‍ : 470 ഓംസ് 1/2 വാട്ട് - 1(സര്‍ക്യൂട്ടില്‍ ഇത് 120 എന്ന് കാണിച്ചിട്ടുണ്ട്)
3. ഇലക്രോലിറ്റിക് കപ്പാസിറ്റര്‍ : 2200 MFD 250 V - 1
4.ട്രാന്‍സ്ഫോര്‍മര്‍ : 10 mm X 14 mm കോര്‍ ഏരിയയും 20 mm നീളവുമുള്ള E - I ഫെറൈറ്റ് കോര്‍. (എസ്.എം.പി എസ് സ്ക്രാപ്പില്‍ നിന്നുള്ളതാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്)
5. ഇമ്പടന്‍സ് മാച്ചിങ് കപ്പാസിറ്റര്‍: 0.47 mfd 100 V -1
6. റസോണന്‍സ് കപ്പാസിറ്റര്‍ : 0.22 mfd 100 V - 1
7. 3055 നുള്ള ഹീറ്റ് സിങ്ക് : 1
നിര്‍മ്മാണം:
ഒരു ജനറല്‍ പര്‍പ്പസ് ബോര്‍ഡില്‍ നിര്‍മ്മിക്കാവുന്ന ഘടങ്ങള്‍ മാത്രമേ ഇതിലുള്ളൂ. പ്രധാന ഘടകമായ ട്രാന്‍സ്ഫോര്‍മര്‍ നിര്‍മ്മിക്കാന്‍, നിര്‍ദ്ദിഷ്ട അളവിലുള്ള ബോബിനില്‍ 23 ഗേജ് കമ്പി 14 ചുറ്റുകള്‍ , ഏഴാമത്തെ ചുറ്റ് ടാപ്പ് ചെയ്തത് ആവശ്യമാണ്. ഫീഡ് ബാക്ക് ചുറ്റ് ഇടുമ്പോള്‍ ശ്രദ്ധിക്കണ്ട സംഗതി എന്തെന്നാല്‍ പ്രൈമറി ചുറ്റുകള്‍ക്ക് എതിര് ദിശയില്‍ വേണം ചുറ്റുകള്‍ വരേണ്ടത്, 28 ഗേജ് 3 ചുറ്റുകളാണ് ഫീഡ് ബാക്ക്. ഓരോ ഘട്ടവും പൂര്‍ത്തിയാവുന്ന മുറക്ക് ഇന്സുലേഷന് ചുറ്റി വേണം അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടത്. സെക്കന്ററി വൈന്‍ഡിങിന് ദിശ പ്രസക്തമല്ല, 22 ഗേജ് കമ്പി 8 ചുറ്റുകള്‍.



ടെസ്റ്റിങ്:
എല്ലാ ഘടങ്ങളും ഇണക്കിക്കഴിഞ്ഞാല്‍ ഓസിലേറ്റര്‍ പ്രവത്തിക്കാനാരംഭിക്കേണ്ടതാണ്. സെക്കന്ററിയില്‍ മള്‍ട്ടീ മീറ്റര്‍ വച്ച് വോള്‍ട്ടേജ് അളക്കാവുന്നതാണ്. ലോഡില്ലാത്ത അവസ്ഥയില്‍ 50 വോള്‍ട്ട് വരെ മള്‍ട്ടീമീറ്റര്‍ രേഖപ്പെടുത്തിയേക്കാം. ഹീറ്റര്‍ ആയി ഉപയോഗിക്കുന്ന കമ്പിച്ചുറ്റ് ഘടിപ്പിച്ചാല്‍ ഇത് 15 വോള്‍ട്ടിലേക്ക് താഴും. തുടര്‍ന്ന് ഉപകരണം എത്ര കരണ്ട് എടുക്കുന്നു എന്ന് അളക്കുക, ലോഡില്ലാതെ പരമാവധി 150 മുതല്‍ 200 മില്ലി ആമ്പിയര്‍ വരെ കരണ്ട് എടുക്കുന്നതായാണ് കണ്ടത്, അതില്‍ കൂടുതല്‍ വരികയാണെങ്കില്‍ ബയാസ് റസിസ്റ്റര്‍ കൂട്ടി പരീക്ഷണം ആവര്‍ത്തിക്കുക.
ഒരു ചെറിയ സ്റ്റീല്‍ പാത്രം, കോയിലിനും മുകളില്‍ വച്ച് പവര്‍ കൊടുത്താല്‍ പാത്രം ചൂടാവുന്നത് കാണാം.
വീണ്ടും കരണ്ട് അളക്കുക, ഇത് 1.00 മുതല്‍ 1.2ആമ്പിയര്‍ വരെ വരാം, വന്നില്ലെങ്കില്‍ ബയാസ് റസിസ്റ്റര്‍ കുറച്ചു നോക്കുക.ഇപ്രകാരം ടെസ്റ്റ് ചെയ്താണ് ഇവിടെ 470 ഓംസ് എന്ന് എത്തിച്ചേര്‍ന്നത്. സ്റ്റീലിനു പകരം അലൂമിനിയം ഉപയോഗിക്കുകയോ, പ്രവര്‍ത്തിക്കുന്ന കോയിലിനു മുകളില്‍ കൈ വച്ച് നോക്കുകയോ ചെയ്താല്‍ ചൂടാവുകയുമില്ല. സ്കൂള്‍ തലത്തിലും മറ്റും ഇന്‍ഡക്ഷന്‍ ഹീറ്റിങിനെ പറ്റി പഠിപ്പിക്കാന്‍ ഇത് ഉപയോഗിക്കാം.
കുറിപ്പ്:
വെറും 1.2 ആമ്പിയര്‍ കരണ്ട് എടുക്കുന്ന ഈ ഉപകരണം ഒരു പ്രവര്‍ത്തന മാതൃക മാത്രമാണ്, വെള്ളം തിളപ്പിക്കാന്‍ ഉപയോഗിക്കാനാവില്ല.
23 comments:
ഒരു പ്രവര്‍ത്തന മാതൃക
നന്നായിട്ടുണ്ട് മാഷേ.good effort.(ഒരു 12V 30A യുടെ കാര്യം പറഞ്ഞിരുന്നു..മറക്കല്ലേ)
അനിലെ,
പരീക്ഷണങ്ങൾ തുടരൂ....
അനിലിൽ നോമൊരു ശാസ്ത്രജ്ഞ ഭാവി കാണുന്നുണ്ടേ...:):):)
good post.
commendable work!
കണ്ടു...
അനില്‍,
വളരെ സന്തോഷം തോന്നുന്നു ഇത്തരം പോസ്റ്റുകള്‍ കാണുപ്പോള്‍. ഇന്‍ഡക്ഷന്‍ കുക്കറിന്റെ പഴയ പോസ്റ്റ് കണ്ടതും ഇപ്പോഴാണ്. മണീസാറിന്റെ സാങ്കേതിക തിരുത്തലുകളും ഉറുമ്പിന്റെ പ്രായോഗികപരിചയവും ചേര്‍ന്നപ്പോള്‍ അത് ഒരു ബ്ലോഗിന്റെ സാധ്യതകള്‍ക്ക് മാതൃകയുമായി.
അനില്‍ ശരിയ്ക്കും ഒരു പ്രചോദനമാണ് ഇത്തരം കാര്യങ്ങളില്‍. വീണ്ടൂം സോള്‍ഡറിംഗ് അയണ്‍ കയ്യിലെടുക്കാന്‍ കൈതരിയ്ക്കുന്നു.
മാതൃക!
കിടങ്ങൂരാന്,
ഇപ്പോള്‍ മാര്‍ക്കറ്റില്‍ വരുന്ന എസ്.എം പി എസ് അങ്ങിനെ തന്നെ ഉപയോഗിക്കാമെന്നാണ് എനിക്ക് തോന്നുന്നത്, അത് 600 വാട്ട് റേറ്റിങിലാണ്. ഒന്നൂടെ ചെക്ക് ചെയ്തിട്ട് പറയാം.
ചാണക്യാ,
ഇനി എന്തോന്നു ഭാവി.
:)
കുമാരന്,
നന്ദി, മാഷെ.
ramanika,
ചേട്ടാ, നന്ദി.
ഓ എ ബി,
നന്ദി.
ജോജു,
ശരിയാണ്, വളരെ വിജയപ്രദമായ ചര്‍ച്ച നടന്നൊരു പോസ്റ്റായിരുന്നു അത്. അതിനെ ഒന്നൂടെ സമ്പുഷ്ടമാക്കുക എന്നതാണ് ഈ പണിയുടെ ലക്ഷ്യം. നല്ല വാക്കുകള്‍ക്ക് നന്ദി.
വാഴക്കോടാ,
നന്ദി.
ഈ ഉദ്യമത്തിന് വളരെ നന്ദി മാഷെ..
നന്നായി. നന്ദി മാഷേ
അനില്‍,
ഇനി നല്കാന് അനുമോദനങ്ങള്‍ ബാക്കി ഇല്ല!
ഒരു component list ഉം, ട്രാന്സ്ഫൊര്മെറില് കമ്പി ചുറ്റുന്നതിന്റെ വിശദ(ദിശ)മായ വിവരണവും, ഈ സര്‍ക്ക്യൂട്ട് Test ചെയ്യുന്ന വിധവും കൂടി ആവാമായിരുന്നു.
TINA pro എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നന്നായി സര്‍ക്ക്യൂട് വരക്കാന്‍ കഴിയും.ശ്രമിക്കുമല്ലോ.
3
വി കെ,
നന്ദി.
ശ്രീ,
നന്ദി.
മണിസാര്‍,
അത്ര വിശദമായി ഇടണോ എന്ന സംശയത്താല്‍ പിശുക്കിയതാണ്. ആരെങ്കിലും ചോദിച്ചാല്‍ കൂടുതല്‍ വിശദീകരിക്കാം എന്ന് കരുതി.മാത്രവുമല്ല ഇത് ഞാന്‍ ഉണ്ടാക്കിയ ഒരു സംഗതിയാണ്, അത്ര വിശദമായ ടെസ്റ്റിംഗ് ഒന്നും നടത്തിയതുമില്ല. ഒരു മാതൃക എന്നു മാത്രമേ ഉദ്ദേശിച്ചുള്ളൂ.
അല്പം കൂടി വിശദീകരിച്ച്, പോസ്റ്റ് ചെറുതായി എഡിറ്റ് ചെയ്തിട്ടുണ്ട്.
പ്രോത്സാഹനത്തിനു നന്ദി.
മണിസാര്‍,
ഒന്നു വിട്ടുപോയി.
സര്‍ക്യൂട്ട് വരക്കാന്‍ കുറേ സോഫ്റ്റ്വെയറുകള് കയ്യിലുണ്ട്. അതില്‍ മിനക്കെടാന്‍ വയ്യെന്ന് കരുതിയാ.
:)
അത് ശരി....പക്ഷെ പയറ്റി നോക്കാന്‍ ഇപ്പൊ ഒരു വഴിയും കാണുനില്ല :( :( :(
നല്ല പോസ്റ്റ്.
മോഹനം,
എന്താണാവോ കമന്റ് ഡിലീറ്റിയത്?
:)
കുറച്ചുകാലമായി പരീക്ഷണശാലയിൽ കയറാൻ സമയം കിട്ടുന്നില്ല. സ്കൂൾ ശാസ്ത്രമേളാ സമയമായാൽ വീണ്ടും എല്ലാം പൊടിതട്ടി എടുക്കണം.
ഓ ഹോ... ഇതുകൊള്ളാമല്ലോ.......
ഞാൻ ചെറുപ്പത്തിൾ ഇലക്ടോണിക്ക് പ്രേമിയായിരുന്നു പല പരീക്ഷണങ്ങളും നടത്തി കയിലെ പണം പോയത് മിച്ചം അത് ചൈന കുറഞ്ഞ ചിലവിൽ ഇറക്കും എന്നാലും ചെറിയ ഒരു ആഗ്രഹംഉണ്ട് ഒരു ഇലക്ടോണിക്ക് പ്രൊഡകറ്റ് ഉണ്ടാക്കി കബോളത്തിൾ വിൽക്കുണം
നിന്റെ പോസ്റ്റ് വളരെ ഇഷടപെട്ടു.
ഞാന്‍ കണ്ട ബൂലോകം, അഥവാ അവശ ബ്ലോഗര്‍ക്കുള്ള സഹായം
അനില്‍ സാറേ ..നന്ദി ,ഈ കുറിപ്പിന് ,തൊഴില്‍ മേഘല ഇലക്ട്രോണിക്സ് ആയത് കൊണ്ട് ,ഒന്ന് പരീക്ഷിച്ചു നോക്കാന്‍ തുനിഞ്ഞു ,,പക്ഷെ ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കാനുള്ള കോര്‍ ,കമ്പി എന്നിവ അലഞ്ഞു തിരിഞ്ഞു മടുത്തു ,,എന്നാലും വിടുന്നില്ല നാട്ടില്‍ വന്നിട്ട് പരീക്ഷണം നടത്തണം !!
ആദ്യമായാണു ഇങ്ങനെയൊരു ബ്ലോഗ് കാണുന്നത്, ഈ സര്‍ക്യൂട്ട് ഒന്നും എന്റെ തലയില്‍ കയറില്ലെങ്കിലും സന്തോഷം തോന്നുന്നു കണ്ടപ്പോള്‍. മാത്രമല്ല, എന്റെ ഭര്‍ത്താവിനു ഇഷ്ടപ്പെട്ട രീതിയിലുള്ള ഒരു ബ്ലോഗ് കാണിച്ചു കൊടുക്കുവാന്‍ പറ്റിയതിലുള്ള സന്തോഷവും അറിയിക്കുന്നു.
നന്നായി,സാങ്കേതിക കാര്യങ്ങള്‍ ലളിതമായി പറഞ്ഞത് ഇഷ്ടപ്പെട്ടു.എന്ന്
ഇതു പോലുള്ള പരീക്ഷണങ്ങള്‍ നടത്തി വഴിയാധാരമായ ഒരാള്‍ :)
Post a Comment