


ഇടതു വശത്ത് കാണുന്നത് പ്രൈമറി ചുറ്റുകളുടെ തുടക്കമാണ്. വലതു വശത്തു കാണുന്നത് 5.00 വോള്‍ട്ട് സെക്ഷനിലെ ട്രൈഫൈലാര് വൈന്ഡിങാണ്.
ട്രാന്‍സ്ഫോര്‍മറിന്റെ ഒരു ക്രോസ്സ് സെക്ഷന്‍ ഇതാ. ചുറ്റുകള്‍ എപ്രകാരമാണെന്നതിന് ഒരു സൂചന എന്ന നിലയില്‍.

ഇത് വൈന്‍ഡിങ് തീര്‍ന്ന ഒരു ട്രാന്‍സ്ഫോര്‍മറാണ്. 20 വോള്ട്ടിനുള്ളിലാണെങ്കില് ചുറ്റൊന്നിന് 12/7 വോള്‍ട്ട് എന്ന കണക്ക് പ്രകാരം ഒറ്റ സെറ്റ് വൈന്‍ഡിങ് മതിയാവുന്നതാണ്. 20 വോള്‍ട്ടില്‍ കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ 12 വോള്‍ട്ട് ടാപ്പ് ഇടാന്‍ മറക്കരുത്. ഇവിടെ 20 വോള്ട്ടിനായി 11 ചുറ്റാണ് ഇട്ടിരിക്കുന്നത്. 28 ഗേജ് കമ്പികള്‍ മൂന്നെണ്ണം. വോള്‍ട്ടേജിലെ ചെറു വ്യത്യാസങ്ങള്‍ സര്‍ക്യൂട്ട് വ്യത്യാസപ്പെടുത്തി അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്. ഫാന്‍ ഉപയോഗിക്കുന്ന പക്ഷം 12 വോള്‍ട്ട് റെഗുലേറ്റര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും. 12/13.2 വോള്‍ട്ട് ഉയര്‍ന്ന് ആമ്പിയര്‍ കരണ്ടാണ് ആവശ്യമെങ്കില്‍ എല്ല വൈന്‍ഡിങുകളും അഴിച്ച് 23 ഗേജ് കമ്പി രണ്ടെണ്ണം ഒന്നിച്ച് 7 + 7 ചുറ്റ് എന്ന നിലയില്‍ വൈന്‍ഡ് ചെയ്താല്‍ മതിയാവുന്നതാണ്.

പണി പൂര്‍ത്തിയായ ഒരു 20 വോള്‍ട്ട് യൂണിറ്റ്. വോള്‍ട്ടേജ് ചെറുതായി അഡ്ജസ്റ്റ് ചെയ്യേണ്ടതുണ്ട്. അതിനു ശേഷം പവര്‍ സപ്ലേയുടെ ബോക്സില്‍ തന്നെ ഫിറ്റ് ചെയ്യാം.