


ഇടതു വശത്ത് കാണുന്നത് പ്രൈമറി ചുറ്റുകളുടെ തുടക്കമാണ്. വലതു വശത്തു കാണുന്നത് 5.00 വോള്‍ട്ട് സെക്ഷനിലെ ട്രൈഫൈലാര് വൈന്ഡിങാണ്.
ട്രാന്‍സ്ഫോര്‍മറിന്റെ ഒരു ക്രോസ്സ് സെക്ഷന്‍ ഇതാ. ചുറ്റുകള്‍ എപ്രകാരമാണെന്നതിന് ഒരു സൂചന എന്ന നിലയില്‍.

ഇത് വൈന്‍ഡിങ് തീര്‍ന്ന ഒരു ട്രാന്‍സ്ഫോര്‍മറാണ്. 20 വോള്ട്ടിനുള്ളിലാണെങ്കില് ചുറ്റൊന്നിന് 12/7 വോള്‍ട്ട് എന്ന കണക്ക് പ്രകാരം ഒറ്റ സെറ്റ് വൈന്‍ഡിങ് മതിയാവുന്നതാണ്. 20 വോള്‍ട്ടില്‍ കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ 12 വോള്‍ട്ട് ടാപ്പ് ഇടാന്‍ മറക്കരുത്. ഇവിടെ 20 വോള്ട്ടിനായി 11 ചുറ്റാണ് ഇട്ടിരിക്കുന്നത്. 28 ഗേജ് കമ്പികള്‍ മൂന്നെണ്ണം. വോള്‍ട്ടേജിലെ ചെറു വ്യത്യാസങ്ങള്‍ സര്‍ക്യൂട്ട് വ്യത്യാസപ്പെടുത്തി അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്. ഫാന്‍ ഉപയോഗിക്കുന്ന പക്ഷം 12 വോള്‍ട്ട് റെഗുലേറ്റര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും. 12/13.2 വോള്‍ട്ട് ഉയര്‍ന്ന് ആമ്പിയര്‍ കരണ്ടാണ് ആവശ്യമെങ്കില്‍ എല്ല വൈന്‍ഡിങുകളും അഴിച്ച് 23 ഗേജ് കമ്പി രണ്ടെണ്ണം ഒന്നിച്ച് 7 + 7 ചുറ്റ് എന്ന നിലയില്‍ വൈന്‍ഡ് ചെയ്താല്‍ മതിയാവുന്നതാണ്.

പണി പൂര്‍ത്തിയായ ഒരു 20 വോള്‍ട്ട് യൂണിറ്റ്. വോള്‍ട്ടേജ് ചെറുതായി അഡ്ജസ്റ്റ് ചെയ്യേണ്ടതുണ്ട്. അതിനു ശേഷം പവര്‍ സപ്ലേയുടെ ബോക്സില്‍ തന്നെ ഫിറ്റ് ചെയ്യാം.
6 comments:
20 v പവര്‍ സപ്ലേ
20000 v പവറിന്റെ നവവത്സരാശംസകൾ......:):):):)
നല്ല ഉദ്യമത്തിന് എല്ലാ ആശംസകളും. ഒപ്പം ഐശ്വര്യവും, സന്തോഷവും, സമാധാനവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു.
power kitti bodhichu :)
hi
Can we use 500watts SMPS to drive a 250 watt car amplifier? Because 12V 30 AMP transformer power supply is very expensive.Please help.
ചാണക്യന്, മണികണ്ഠന്, പാമരന്
നന്ദി.
കിടങ്ങൂരാന്,
230 വോള്‍ട്ടില്‍ നിന്നും 30 ആമ്പിയര്‍ വളരെ ഈസിയാണ്, ഈ പോസ്റ്റില്‍ പറഞ്ഞപ്രകാരം തന്നെ ചെയ്യാം. 500 വാട്ട് എസ്.എം.പി.എസ് വരുനത് ATX സപ്ലേ ആണ്. അതു കുറച്ചുകൂടി പ്രയാസമാണെങ്കിലും ചെയ്യാവുന്നതേ ഉള്ളൂ, ഓസിലേറ്ററും റഗുലേറ്ററും ഒക്കെ ഒന്നിച്ചടങ്ങിയിരിക്കുന്ന ചൈനീസ് ഐസിയാണ് അതില്‍ വരുന്നത്.
ഉടനെ തന്നെ ഒരെണ്ണം പോസ്റ്റ് ചെയ്യാം.
Post a Comment