ഭക്ഷണ ക്രമത്തിലുള്ള വ്യതിയാനവും വ്യായാമത്തിന്റെ അഭാവവും നമ്മളില്‍ ഭൂരിപക്ഷത്തിനേയും വിവിധ രോഗങ്ങളിലേക്കു തള്ളി വിട്ടിരിക്കുന്നു. രാവിലെയും വൈകുന്നേരവും ഒരോ മണിക്കൂര്‍ നടത്തം എന്നുള്ളത് , ഇന്നു ഒരു ചികിത്സാവിധിയാണ്. ഈ സാഹചര്യത്തില്‍ വ്യയാമം ചെയ്യുക വഴി നാം ചിലവഴിക്കുന്ന ഊര്‍ജ്ജവും മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഭക്ഷ്യവസ്തുക്കളും, ഉത്പാദനപരമായ രീതിയില്‍ വിനിയോഗിക്കാനുള്ള നിരവധി തന്ത്രങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അവയിലൊന്നാണ് പെഡല്‍ ജെനറേറ്റര്‍.

1.സൈക്കിള്‍:
മോളുടെ കുഞ്ഞു സൈക്കിള്‍ , മൃതപ്രായമായി പോര്‍ച്ചില്‍ കിടന്നത് , ഗ്രീസും മറ്റും പ്രയോഗിച്ചു പ്രവര്‍ത്തന ക്ഷമമാക്കി. സീറ്റിന്റേയും ഹാന്‍ഡിലിന്റേയും ഉയരം ഓരോ അടി വീതം വര്‍ദ്ധിപ്പിച്ചു. പെഡലിന്റെ സ്പ്രോക്കറ്റ് മാറ്റി 3 : 1 അനുപാദത്തിലാക്കി.
2. ഡയനാമോ:

ചില പുനക്രമീകരണങ്ങള്‍ :-
50 ആമ്പിയര്‍ കരണ്ട് എന്നത് , 6000 ആര്.പി.എമ്മില്‍ മാത്രം ലഭിക്കുന്ന തീവ്രതയാണ്, ഒരു പെഡല്‍ സൈക്കിളില്‍ പ്രയോഗികമായി സാദ്ധ്യതയില്ലാത്തതും ,ആവശ്യമില്ലാത്തതുമായ ഒന്നാണാ മൂല്യം.

ഇവിടെ വൈദ്യുത തീവ്രത കുറയും, പ്രായോഗികമായി നമ്മെ അതു ബാധിക്കുന്നതല്ല എന്നതിനാല്‍ ശ്രദ്ധ നല്‍കേണ്ടതില്ല. ഇപ്രകാരമുള്ള വ്യത്യാസം 900 ആര്.പി.എമില്‍ 12 വോള്‍ട്ട് നല്‍കും.
3.ബെല്‍റ്റ്:
മറ്റഡോര്‍ വാനിനു വന്നിരുന്ന ഡയനാമോ ബെല്‍റ്റ് പാകമായിരുന്നു. വലിയ സൈക്കിളാണെങ്കില്‍ കൂടുതല്‍ വലുപ്പമുള്ള ബെല്‍റ്റ് കണ്ടെത്തെണ്ടി വരും .
4. ബാറ്ററി:
യു.പി.എസ്സിനുപയോഗിക്കുന്ന 7 എ.എച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. റോട്ടര്‍ എനര്‍ജൈസ് ചെയ്യാനും വോള്‍ട്ടേജ് ഡാമ്പര്‍ ആയും ഇത് പ്രവര്‍ത്തിക്കും.
5.സ്റ്റാന്റ്:
മുക്കാല്‍ ഇഞ്ച് "L" ഇരുമ്പ് പട്ടയില്‍ 14" x 5.5 ഒരു ഫ്രെയിം. അതില്‍ 10 ഇഞ്ച് ലെവലില്‍ , 10 ഇഞ്ച് ഉയരത്തില്‍ രണ്ടു കാലുകള്‍. അതിന്റെ അറ്റം കൊതവെട്ടിയിരിക്കുന്നു. ആള്‍ട്ടര്‍നേറ്ററിന്റെ അളവിനനുസരിച്ച് മറ്റു ക്ലാമ്പുകളും പിടിപ്പിച്ചു.
പണി പൂര്‍ത്തിയായ ജനറേറ്റര്‍.
സൈക്കിള്‍ വീല്‍ ആള്‍ട്ടര്‍നേറ്ററുമായി ഘടിപ്പിച്ചിരിക്കുന്നു, സ്റ്റാന്റ് ശ്രദ്ധിക്കുക. അള്‍ട്ടര്‍നേറ്റര്‍ ക്ലാമ്പുകള്‍, പ്രത്യേകിച്ച് ടെന്‍ഷനര്‍ കൃത്യ സ്ഥാനത്താവേണ്ടതുണ്ട്.
ഫലങ്ങള്‍:
3:1 അനുപാതത്തിലുള്ള ചെയിനും, 5:1 അനുപാദത്തിലുള്ള ആള്‍ട്ടര്‍നേറ്റര്‍ പുള്ളിയും ചേര്‍ന്ന് ആള്‍ട്ടര്‍നേറ്ററിനു പെഡലിന്റെ 15 ഇരട്ടി വേഗത നല്കുന്നു.
60 ആര്.പി.എം എന്ന ലഘുവായ പെഡല്‍ സ്പീഡില്‍ 900 അര്.പി.എം വേഗത ആള്‍ട്ടര്‍നേറ്ററിനു ലഭിക്കുന്നു.
ലഭ്യമായ വോള്‍ട്ടേജ്: 12.6 വോള്‍ട്ട്.
തീവ്രത : 8.5 ആമ്പിയര്‍.
85 ആര്.പി.എം പെഡല്‍ സ്പീഡില്‍ ഏകദേശം 1300 ആര്.പി.എം ആല്‍ട്ടര്‍നേറ്റര്‍ സ്പീഡില്‍-
ലഭ്യമായ വോള്‍ട്ടേജ്: 13.8 വോള്‍ട്ട്.
തീവ്രത : 14.6 ആമ്പിയര്‍.
സംഗ്രഹം:
ഒരു ദിവസം രാവിലേയും വൈകുന്നേരവുമായി അരമണിക്കൂര്‍ വീതം രണ്ടുപേര്‍ വ്യായാമം ചെയ്താല്‍ ഒരു മാസം 8 മുതല്‍ 15 യൂണിറ്റ് വൈദ്യുതി ലഭ്യമാകും. നാം വ്യായാമത്തിനായി വെറുതെ എരിച്ചു കളയുന്ന ശാരീരിക ഊര്‍ജ്ജമാണിതെന്നത് ആണ് ഇതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നത്.
6 comments:
പതിവുകാഴ്ചകളില്‍ നിന്നും റീ പോസ്റ്റ്
ഇപ്പോഴാണ് കണ്ടത്. വീണ്ടും പോസ്റ്റിയതിനു നന്ദി. അല്ലായിരുന്നെങ്കില്‍ ഒരു വന്‍ മിസ്സ് ആയെനെ. ഇങ്ങനെയെന്തിങ്കിലുമൊക്കെ ചെയ്യാനുള്ള ഊര്‍ജ്ജം കിട്ടുന്നു.
കൊള്ളാലോ അനില്‍.....
പരീക്ഷണശാല - പുതുതായി തുടങ്ങിയതാണല്ലേ? ഉപകാരമുള്ള കാര്യങ്ങള്‍.
എഴുത്തുകാരിച്ചേച്ചീ,
ഇന്നലെ തുടങ്ങിയതാ.പോസ്റ്റിനു വേണ്ടി പഴയതൊക്കെ തപ്പിയെടുത്തിട്ടതാ.
:)
good post .
Post a Comment