Tuesday, December 22, 2009

താപ സംവേദിനി

കഴിഞ്ഞൊരു പോസ്റ്റില്‍ ഫാം ഓട്ടോമേഷന്‍ എന്നൊരു പ്രൊജക്റ്റിനെപ്പറ്റി സൂചിപ്പിച്ചിരുന്നല്ലോ. പ്രധാനമായും ടെമ്പറേച്ച സെന്‍സര്‍ വച്ച് തുടങ്ങിയ വര്‍ക്ക് അവസാനം ആറോളം കൊച്ചു കൊച്ചു സര്‍ക്യൂട്ടുകളുടെ ഒരു സമാഹാരമായി മാറുകയായിരുന്നു.

ചിത്രം നോക്കുക.ഇടവിട്ട് ഓരോ സര്‍ക്യൂട്ടുകളായി പോസ്റ്റ് ചെയ്യാം.


വിവിധ സെന്‍സറുകള്‍.

ഈ പ്രൊജക്റ്റിന്റെ അടിസ്ഥാനമായി ആരംഭിച്ചത് ടെമ്പറേച്ചര്‍ സെന്‍സര്‍ ആണെന്ന് പറഞ്ഞുവല്ലോ. LM 35 എന്ന ഐസിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് നിര്‍മ്മിച്ചത്. പ്രീകാലിബറേറ്റഡ് എന്നു പറയാവുന്ന് ഈ ഐസി ഒരു ഡിഗ്രീ സെത്ഷ്യസ് താപ വ്യതിയാനത്തിന് 10 മില്ലി വോള്‍ട്ട് ഔട്ട്പുട്ട് വ്യതിയാനം തരുന്നു. മില്ലി വോള്‍ട്ട് അളക്കാവുന്ന ഒരു മള്‍ട്ടീ മീറ്റര്‍ ഉപയോഗിച്ചാല്‍ സെത്ഷ്യസിലുള്ള ഊഷ്മാവ് അളക്കാന്‍ മറ്റ് സര്‍ക്യൂട്ടുകള്‍ ഒന്നും ആവശ്യമില്ല. എന്നിരുന്നാലും CA 3031 എന്ന ഐസി ഉപയോഗിച്ചാണ് കട്ട് ഓഫ് ടെമ്പറേച്ചര്‍ ഫിക്സ് ചെയ്തത്. വിശദമായ സര്‍ക്യൂട്ട് ആവശ്യമില്ലെന്ന ധാരണയില്‍ മള്‍ട്ടീമീറ്റര്‍ ഉപയോഗിച്ചുള്ള ഡെമോ താഴെക്കൊടുക്കുന്നു.


ചിത്രം നോക്കുക. പോസിറ്റീവ്, നെഗറ്റീവ്, ഔട്ട് പുട്ട് ഇങ്ങനെ മൂന്നു പിന്നാണ് ഈ ഐസിക്ക് ഉള്ളത്. സര്‍ക്യൂട്ടില്‍ ഉപയോഗിച്ചിരിക്കുന്ന R1 , 180000 ഓംസ് ആണ്. ഒരു 9 വോള്‍ട്ട് ബാറ്ററിയില്‍ നിന്നും ഐസി ചാര്‍ജ് ചെയ്തശേഷം മള്‍ട്ടീമീറ്റര്‍ ഉപയോഗിച്ച് ഔട്ട്പുട്ട് കരണ്ട് അളക്കുക. ചുവന്ന വയര്‍ ഔട്ടൌട്ട് പിന്നിലും, കറുപ്പ് നെഗറ്റീവ് പിന്നിലും. മള്‍ട്ടീമീറ്റര്‍ 2000 മില്ലി വോള്‍ട്ട് ഓപ്ഷനില്‍ സെറ്റ് ചെയ്ത് പരിസോധിക്കൂ, താപ നില കാണാം.


മുറിയുടെ തറയില്‍ വച്ച് എടുത്ത ഒരു ചിത്രമാണ് കാണുന്നത്. റീഡിങ് 318, അതായത് ഒരു ഡിഗിക്ക് 10 മില്ലി വച്ച് കണക്കാക്കിയാല്‍ അന്തരീക്ഷ താപനില 31.8 ഡിഗ്രീ സെല്‍ഷ്യസ്.


ഇത് ഫ്രിഡ്ജിനുള്ളിലെ താപനില അളന്നത്, ഒരു ഐസ് കട്ടക്കകത്ത് ഐ.സി സ്ഥാപിച്ചത്. ഇവിടെ താപനില 1.3 എന്ന് കാണിക്കുന്നു, ഇത് എററാവാനാണ് സാദ്ധ്യത, കാരണം സിങ്കിള്‍ പവര്‍ സപ്ലേ ആണ് ഉപയോഗിച്ചത്.

ഫാരന്‍ ഹീറ്റ് അളവിലുള്ള മീറ്ററാണ് ആവശ്യമെങ്കില്‍ LM34 ഐസി ഉപയോഗിക്കുക.

ബാക്കി സര്‍ക്യൂട്ടുകളുമായി പിന്നീട് വരാം.

13 comments:

അനിൽ@ബ്ലൊഗ് said...

തെര്‍മോമീറ്റര്‍.‍

ചാണക്യന്‍ said...

കൊള്ളാലോ ഈ സർക്യൂട്ട്...ബാക്കിയും കൊണ്ട് ബേം ബാ..:):)

ഓടോ: വേർഡ്‌വെരി മാണ്ടാ..മാണ്ടാ..

ഹരീഷ് തൊടുപുഴ said...

റെസിസ്റ്റെറിന്റെ ഓംസിൽ വ്യത്യാസപ്പെടുത്തിയാൽ താപനിലയിൽ വ്യത്യാസം വരില്ലേ..??

അനിൽ@ബ്ലൊഗ് said...

ചാണക്യാ,
നന്ദി, വേഡ് വേരിഫിക്കേഷന്‍ ഒഴിവാക്കിയിട്ടുണ്ട്, സത്യത്തില്‍ ഇപ്പോഴാ ശ്രദ്ധിച്ചത്.

ഹരീഷെ,
ഹരീഷിനും സ്പെഷ്യല്‍ നന്ദി.
ആ റെസിസ്റ്റര്‍ വാല്യൂവില്‍ ഒരു പൂജ്യം കുറവുണ്ടായിരുന്നു. ആ ഡാറ്റാ ഷീറ്റിന്റെ ലിങ്കൊന്നു നോക്കൂ, സപ്ലേ വോള്‍ട്ടേജിനെ 50 മൈകോ ആമ്പിയര്‍ കൊണ്ട് ഹരിക്കുമ്പോള്‍ കിട്ടുന്ന വാല്യൂ ആണ് റെസിസ്റ്ററിന്. ഇതുവച്ച് കണക്കാക്കി ഇട്ടാല്‍ മതി.

കുമാരന്‍ | kumaran said...

:)

ഉറുമ്പ്‌ /ANT said...

Following.....

മണി said...

Dear Anil,
Congratulations again Anil@.
I think you have made a mistake in the circuit and that is why you got some error when measuring the Ice temperature. The resistor R1 must be connected to a negative voltage. (I think you have grounded the resistor.)
If you do not connect a negative voltage to R1, the reading will be correct only for temperature ranges from +2 degree C to +150 degree C.
Thanks,
Mani

മണി said...

Sorry, No Malayalam at the moment

അനിൽ@ബ്ലൊഗ് said...

മണിസാര്‍,

പറഞ്ഞത് ശരിയാണ് ഞാന്‍ കോമണായി രണ്ട് പിന്നും (റസിസ്റ്റന്‍സും ഐസി ഗ്രൌണ്ടും)ഗ്രൌണ്ട് ചെയ്തു.

ഇപ്പോള്‍ മാറ്റി കണക്റ്റ് ചെയ്തുനോക്കി, പക്ഷെ കിട്ടുന്ന വാല്യൂ നെഗറ്റീവ് ആണ്. -332 , ചൂടുകൂടുന്നതിനനുസരിച്ച് വാല്യൂ കൂടുന്നുണ്ട് പക്ഷെ അത് നെഗറ്റീവ് ഗോയിങ് റ്റു പോസ്റ്റിറ്റീവ് ആണ്.(10 ഡിഗ്രീ കൂടിയപ്പോള്‍ വാല്യൂ -322 ആയി)

പഴയ സര്‍ക്യൂട്ട് തന്നെ വേറെ ഒരു റെസിസ്റ്റര്‍ ഇട്ട് നോക്കിയപ്പോള്‍ പൂജ്യത്തിനടുത്ത് വരുന്നുണ്ട് താനും.

അനിൽ@ബ്ലൊഗ് said...

മണിസാര്‍,
ആ ഡാറ്റാ ഷീറ്റ് ലിങ്കില്‍ പേജ് പത്തിലെ ബ്ലോക്ക് ഡയഗ്രം പ്രകാരം റെസിസ്റ്റര്‍ ഗ്രൌണ്ട് ചെയ്യുന്നതില്‍ കുഴപ്പമില്ലെന്ന് തോന്നുന്നു. ഒന്ന് നോക്കുമല്ലോ.

Typist | എഴുത്തുകാരി said...

ഒരു രക്ഷയില്ല, ഇതൊന്നും എന്റെ തലയില്‍ കയറില്ല.

മണി said...

പ്രിയ അനില്‍,
R1 എന്ന റെസിസ്റ്റര്‍ ഉപയോഗിച്ചില്ല എങ്കിലും താപ നില മള്‍ട്ടി മീറ്ററില്‍ കിട്ടും. എന്നാല്‍ പൂജ്യം ഡിഗ്രിയിലേക്ക് അടുത്തു വരുംതോറും റീഡിങ്ങില്‍ തെറ്റുകള്‍ വന്നു തുടങ്ങും. അത്ര കൃത്യത വേണ്ടാത്തപ്പോളോ, വളരെ താഴ്ന്ന ഊഷ്മാവ് അളക്കേണ്ടതില്ലാത്ത അവസരത്തിലോ ആണെങ്കില്‍ R1 ഉപയോഗിക്കേണ്ടതില്ല.
ഈ അവസരത്തില്‍ R1 ഗ്രൌണ്ട് ചെയ്താലും പ്രശ്നമൊനും വരില്ല.

അനില്‍ R1 നെഗറ്റീവില്‍ കൊടുക്കാന്‍ വേറെ ബാറ്ററി ഉപയോഗിച്ച് കാണുമല്ലോ. സാധാരണ ഗതിയില്‍ കൃത്യമായി റീഡിംഗ് കാണിക്കേണ്ടതാണ്. ബാറ്ററി വോള്‍ടേജിനനുസരിച്ച് കണക്കാക്കിയ റെസിസ്റ്റര്‍ തന്നെ അല്ലേ ഉപയോഗിച്ചതെന്ന് നോക്കുക.
ക്രിസ്മസ് ആശംസകളോടെ
മണി

അനിൽ@ബ്ലൊഗ് said...

മണിസാര്‍,
ഡ്യുവല്‍ സപ്ലേ ഉപയോഗിച്ച് ഇന്ന് ചെയ്തു നോക്കി. നെഗറ്റീവ് വാല്യൂവിലേക്ക് പോകുന്നുണ്ട്, - 5.1 ആണ് ഫ്രീസര്‍ ടെമ്പറേച്ചര്‍ കാണിച്ചത്.
നന്ദി.