നമ്മുടെ നാട്ടിലെ വൈദ്യുത സംവിധാനം നിമിത്തം, ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഒന്നാണ് എമര്‍ജസി വിളക്കുകള്‍. സാധാരണ് ട്യൂബ് (7 വാട്ട് ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിളക്കുകള്‍ സര്‍വ്വസാധാരണമായിരുന്നെങ്കില്‍ , സി.എഫ്.എല്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നവയുടെ വരവോടെ ഇവ അപ്രത്യക്ഷമാവാനാരംഭിച്ചു. ഫലത്തില്‍ ഒരു ഇ.വേസ്റ്റ്. ഇവയെ ഫലപ്രദമായി പുനരുപയോഗം ചെയ്യാന്‍ ഒരു ചെറു പ്രോജക്റ്റ് ഇതാ.
പഴയ എമര്‍ജസി വിളക്കുകള്‍ അഴിച്ച്, വിവിധ ഘടകങ്ങളാക്കുക എന്നതാണ് ഒന്നാമത്തെ ഘട്ടം.
6/7 വാട്ട് ട്യൂബുകള്‍ ശ്രദ്ധിക്കുക
കേയ്സ് - ഇതില്‍ മാറ്റമൊന്നും വരില്ല.
ഇതാണ് പ്രധാന ബോര്‍ഡ്. അടയാളപ്പെടുത്തിയിരിക്കുന്ന ട്രാന്‍സ്ഫോര്‍മര്‍, റസോണന്‍സ് / സ്റ്റാര്‍ട്ടിംഗ് കപ്പാസിറ്റര്‍ എന്നിവ ഊരിമാറ്റുക. ഓസിലേറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന രണ്ടു ട്രാന്‍സിസ്റ്ററുകളും (2SD 882) സ്വിച്ചായാണ് ഇനിപ്രവര്‍ത്തിക്കുക.
ഇവ സമാന്തരമായി വയര്‍ ചെയ്യുകയാണ് അടുത്ത ജോലി. രണ്ടു ട്രാന്‍സിസ്റ്ററുകളുടേയും ബേസുകള്‍ തമ്മിലും, കളക്റ്ററുകള്‍ തമ്മിലും യോജിപ്പിക്കുക. ഒരെണ്ണം ഊരിമാറ്റിയാലും മതിയാവുന്നതാണ്, എങ്കിലും നിലവിലുള്ള ഘടകങ്ങള്‍ ഉപേക്ഷിക്കാതെ , കൂടുതല്‍ ആയുസ്സ് പ്രതീക്ഷിച്ചു ചെയ്യുന്നതാണിത്.
ട്യൂബ് ഫിറ്റ് ചെയ്തിരുന്ന റിഫ്ലകര്‍ ബോഡില്‍ നിന്നും ട്യൂബും ഹോള്‍ഡറും ഊരിമാറ്റുക. 20 എല്‍.ഇ.ഡി.കളാണ് ഉപയോഗിച്ചത് (ഏകദേശം 500 മില്ലി.ആമ്പിയര്‍ കണക്കാക്കി). ആവശ്യാനൂസരണം തുളകള്‍ ഇട്ട് എല്‍.ഇ.ഡി. ബള്‍ബുകള്‍ ഉറപ്പിച്ച് എപ്പൊക്സി ഇട്ട് ബലപ്പെടുത്തുക.
രണ്ട് എല്‍.ഇ.ഡി കള്‍ ശ്രേണിയായി ബന്ധിപ്പിക്കവഴി പ്രവര്‍ത്തന വോള്‍ട്ടേജ് 6.1 ആവുന്നു. റസിസ്റ്ററുകള്‍ ഇല്ലാതെ തന്നെ ഇവ ഘടിപ്പിക്കാം എന്നിരുന്നാലും ,ഫുള്‍ ചാര്‍ജ് കണ്ടീഷനില്‍ കരണ്ട് കൂടുതലായേക്കാം എന്ന ഭയത്താല്‍ 4.7 ഓംസ് റസിസ്റ്ററുകള്‍ ലൈനില്‍ ഘടിപ്പിച്ചിരിക്കുന്നു. (വാല്യൂ അഡ്ജസ്റ്റ് ചെയ്തതാണ്, കരണ്ട് അളന്നതിനനുസരിച്ചു).
അനോഡില്‍ നിന്നുമുള്ള വയര്‍ സ്വിച്ചിനു ശേഷമുള്ള പോസിറ്റീവിലും, കാഥോട് ടെര്‍മിനല്‍, യോജിപ്പിക്കപ്പെട്ട കളക്റ്റര്‍ പോയന്റിലും ഘടിപ്പിക്കുക.
ചാര്‍ജര്‍, ഓട്ടോമാറ്റിക് സ്വിച്ചിംഗ് , എന്നീ സര്‍ക്യൂട്ടുകളില്‍ മാറ്റം ഒന്നും തന്നെ ഇല്ലാത്തതിനാല്‍ അതേപ്പറ്റി പരാമര്‍ശിക്കുന്നില്ല.
ബാറ്ററി, മറ്റു ഘടകങ്ങള്‍ ഇവ യഥാസ്ഥാനത്ത് ഉറപ്പിക്കുക, കേയ്സ് അടക്കുക, ചാര്‍ജ് ചെയ്യേണ്ടതാണെങ്കില്‍ ചാര്‍ജ് ചെയ്യുക, ഇതാ എല്‍.ഇ.ഡി. എമര്‍ജസി വിളക്ക് റെഡി.
സാധാരണ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ലെന്‍സുള്ള ഇനം വെള്ള എല്‍.ഇ.ഡി.കള്‍ അല്ല ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ലെന്‍സില്ലാത്തതരം ബ്രൈറ്റ് എല്‍.ഇ.ഡി ആണ് ഉപയോഗിക്കേണ്ടത്.
ഏറ്റവും ലളിതമായ കണ്വേര്‍ഷനാണിത്. 100 -200 ഹേര്‍ട്സ് ഓസ്സിലേറ്റര്‍ സര്‍ക്യൂട്ട് ഉപയോഗിച്ചാല്‍ കൂടുതല്‍ പ്രകാശവും ക്ഷമതയും ലഭിക്കും. സാങ്കേതികമായ വിഷയം എന്ന നിലയില്‍ അത് ഉള്‍പ്പെടുത്തിയിട്ടില്ല.
അപ്ഡേറ്റ്:
50 മില്ലി ആമ്പിയറില്‍ രണ്ട് എല്‍.ഇ.ഡി കണക്റ്റ് ചെയ്ത് ആ വെളിച്ചത്തില്‍ എടുത്ത ചിത്രം.
Thursday, December 17, 2009
Subscribe to:
Post Comments (Atom)
6 comments:
പതിവുകാഴ്ചകളില്‍ നിന്നും റീ പോസ്റ്റ്
പ്രിയ അനില്‍,
റീ പോസ്റ്റ് ചെയ്ത്തിനു നന്ദി. ഒന്നു രണ്ടു പടങ്ങള്‍ കൂടി ആവാമായിരുന്നു. ( എല്‍ ഇ ഡി കത്തുന്നത്, ട്രാന്സിറ്റ്സ്റ്റാര് റീ വയര്‍ ച്ഛെയ്യുന്നത്, മറ്റും.
ഇതില്‍ പറഞ്ഞിരിക്കുന്ന തരത്തിലുള്ള സാധാരണ എല്‍ ഈ ഡി, 20-25 മില്ലി ആമ്പിയറില്‍ ക്കൂടുതല്‍ കൊട്ക്കുന്നത് നന്നല്ല. അതിനാല്‍ മൊത്തം കറന്റ് 250 മില്ലി ആമ്പിയറല്ലെ വരൂ.
മണിസാര്‍,
സന്ദര്‍ശനത്തിന് ആദ്യമേ നന്ദി പറയട്ടെ.
ഇത് ഇന്നലെ മാത്രം ഉണ്ടാക്കിയ പുതിയ ഒരു ബ്ലോഗാണ്.
പഴയൊരു പോസ്റ്റാണ്.
ഇനി ചിത്രങ്ങളെടുക്കണമെങ്കില്‍ ഉണ്ടാക്കി വച്ച സാധനം പൊളിക്കണം.
:)
ചൈനീസ് മേക്ക് ബ്രൈറ്റ് എല്‍ ഇ.ഡിയാണ് ഉപയോഗിക്കുന്നത്, 50 മില്ലി ആമ്പിയറിലും സേഫായ് പ്രവര്‍ത്തിക്കുന്നുണ്ട്, പക്ഷെ ഇവിടെ അത്രയും വരുന്നില്ല.
എല്ലാ സ്കൂള്‍ ശാസ്ത്രമേള സമയത്തും നമുക്ക് പണിയാണ്. അതുകൂടാതെ ഇടക്ക് വല്ലതും ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ പിന്നെ അതൊക്കെ അങ്ങ് പോസ്റ്റിയേക്കാമെന്ന് കരുതി. ആര്‍ക്കെങ്കിലും (കുട്ടികള്‍ക്ക്) ഉപകാരപ്പെടുമെങ്കില്‍ ആവട്ടെ .
അനില്‍,
50 മില്ലി ആമ്പിയര്‍ എല്‍ ഇ ഡി എവിടെ നിന്നു വാങ്ങി, എന്തു വിലയ്ക്ക്, 25 മില്ലി ആമ്പിയറില്‍ കൂടുതല്‍ ഒഴുക്കുമ്പോള്‍ വെളിച്ചം എത്രമാത്രം കൂടി എന്നൊക്കെ അറിയാന്‍ ആഗഹമുണ്ട്.
പിന്നെ ഇത്തരം പരീക്ഷണങ്ങള്‍ കുട്ടികള്‍ക്കു മാത്രമല്ല, താല്പര്യമുള്ള എല്ലാവര്ക്കും ഉപകാരപ്രദമാവും.
മണിസാര്‍,
50 മില്ലി.ആമ്പ്സില് കണക്റ്റ് ചെയ്ത് എടുട്ട ഒരു ചിത്രം അപ്ദേറ്റ് ചെയ്തിട്ടുണ്ട്. പ്രകാശ തീവ്രത അളക്കാന്‍ പെട്ടന്ന് ഒന്നും കയ്യിലില്ലായിരുന്നു.
ഒരെണ്ണത്തിന് 6.00 രൂപ പ്രകാരം 120 രൂപയുടെ എല്‍.ഇ.ഡി ഉപയോഗിച്ചു.
Thanks Anil..
Post a Comment