Saturday, December 19, 2009

ലൈന്‍ ഫ്രീക്വന്‍സി മീറ്റര്‍

ഇടക്കിടെ നിര്‍മ്മിക്കേണ്ടി വരാറുള്ള ഒന്നാണ് ഇന്‍വേര്‍ട്ടറുകള്‍. അപൂര്‍വ്വമായി ജനറേറ്ററുകളും അഴിച്ചു പണിയേണ്ടി വരും. ഇത്തരം ജോലികള്‍ക്ക് അവശ്യം വേണ്ട ഉപകരണമാണ് ഫ്രീക്വന്‍സി മീറ്റര്‍,കയ്യിലുണ്ടായിരുന്ന ഒരെണ്ണം ചീത്തയായി. 50 -60 Hz പരിധിയില്‍ വരത്തക്കവണ്ണം ഫീക്വസി അഡ്ജസ്റ്റ് ചെയ്യാന്‍ മാര്‍ഗ്ഗമന്വേഷിച്ച് വിഷമിച്ചിരിക്കുമ്പോഴാണ് ഗൂഗിളില്‍ സേര്‍ച്ചിയത്, സേര്‍ച്ചി എത്തിപ്പെട്ടത് ഈ സൈറ്റിലാണ്. അവിടെ നിന്നും ഡൌണ്‍ലോഡിയ ട്യൂണര്‍ 12.exe ഉപയോഗിച്ച് വളരെ ലളിതമായി ഫ്രീക്വസി കാണാനാവും.

230 വോള്‍ട്ടില്‍ നിന്നും ആറുവോള്‍ട്ടിലേക്ക് സ്റ്റെപ്പ് ഡൌണ്‍ ചെയ്യുന്ന ഒരു ട്രാന്‍സ്ഫോര്‍മര്‍, സെക്കണ്ടറിയില്‍ ലൈന്‍ കരണ്ട് അഡ്ജസ്റ്റ് ചെയാന്‍ ഒരു സീരീസ് റസിസ്റ്റന്‍സ് ഇവ ഘടിപ്പിച്ചശേഷം കമ്പ്യൂട്ടറിന്റെ ലൈന്‍ ഇന്‍ സോക്കറ്റിലേക്ക് ഇതു കുത്തുക. ഫ്രീക്വന്‍സി കണ്ടു പിടിക്കേണ്ട ഉപകരണത്തില്‍ നിന്നും (ഇന്വേര്‍ട്ടര്‍) ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജുചെയ്താല്‍ പി.സി സ്പീക്കറില്‍ 50 hz മൂളല്‍ കേള്‍ക്കാവുന്നതാണ്. ഈ സമയം ട്യൂണര്‍12 സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ലൈന്‍ ഫ്രീക്വന്‍സി കൃത്യമായി കാണാം.

ഉപയോഗിച്ച സാധനങ്ങള്‍ ദേ...

പുറമേനിന്നുള്ള പള്‍സുകള്‍ കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്താലുണ്ടാവാവുന്ന റിസ്ക് പരിഗണിച്ച് മറ്റൊരു ഓപ്ഷനുംകൂടി പരീക്ഷിക്കപ്പെട്ടു. ആറുവോള്‍ട്ട് സ്റ്റെപ്പ് ഡൌണ്‍ ട്രാന്‍സ്ഫോര്‍മര്‍ ഒരു ചെറിയ സൌണ്ട് ബോക്സിലേക്ക് 10 മൈക്രോഫാരഡ് കണ്ടന്‍സര്‍ ശ്രേണിയായ് ബന്ധിപ്പിക്കുക. ട്രാന്‍സ്ഫോര്‍മര്‍ ചാര്‍ജ് ചെയ്യുന്ന മുറക്ക് സൌണ്ട് ബോക്സ് മൂളാനാരംഭിക്കും. ഇതിനു വളരെ അടുത്തായ് പി.സി മൈക്രോഫോണ്‍ സ്ഥാപിച്ചാല്‍ സുരക്ഷിതമായി ഫ്രീക്വസി കാണാവുന്നതാണ്.


പി.സി മൈക്രോഫോണ്‍ ഉപയോഗിച്ച് ഫ്രീക്വന്‍സി അളന്നപ്പോള്‍


നേരിട്ട് ലൈന്‍ ഇന്‍ പിന്നില്‍ ഘടിപ്പിച്ച് ഫ്രീക്വസി അളന്നപ്പോള്‍. സീരീസ് കപ്പാസിറ്റര്‍, റസിസ്റ്റര്‍ എന്നിവ മൂലമാവണം വേവ് ഫോം സൈന്‍ വേവായല്ല കാണുന്നത്.

12 comments:

അനില്‍@ബ്ലോഗ് // anil said...

പുതിയ മീറ്റര്‍ വാങ്ങാതെ തടി രക്ഷപ്പെടുത്തി.

Appu Adyakshari said...

താങ്കളൊരു സംഭവം തന്നെയാണേ മാഷേ !!

ഉറുമ്പ്‌ /ANT said...

പുതിയ അറിവ്‌. നന്ദി. :)

ശ്രീ said...

കൊള്ളാമല്ലൊ, പരീക്ഷണം .

Rare Rose said...

കയ്യിലുണ്ടായിരുന്ന മീറ്റര്‍ കേടായാലെന്താ ഇങ്ങനൊരു പുതിയ വിദ്യ പ്രയോഗിക്കാന്‍ പറ്റിയില്ലേ.:)

അനില്‍@ബ്ലോഗ് // anil said...

അപ്പുമാഷ്,
ഉറുമ്പ്,
ശ്രീ,
റോസ്,
നന്ദി.

ഹരീഷ് തൊടുപുഴ said...

അനിച്ചേട്ടാ..

എന്താ പഠിച്ചെ..
ഇലെക്ട്രിക്കലോ അതോ വെറ്റിനറിയോ??

അനില്‍@ബ്ലോഗ് // anil said...

ഹരീഷെ,
???
:(

Typist | എഴുത്തുകാരി said...

ഉഷാറായിട്ടാണല്ലോ പരീക്ഷണങ്ങള്‍. നല്ല കാര്യം.

ഗ്രീഷ്മയുടെ ലോകം said...

Now I am a follower of this blog. Thank you Anil for the very interesting posts.

ബിനോയ്//HariNav said...

അനില്‍‌ജീ എന്‍റെ തൊഴില്‍ ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ട മേഖലയിലാണ്. പക്ഷെ ഈ വിദ്യ ഒരു പുതിയ അറിവ് തന്നെ. നന്ദി :)

അനില്‍@ബ്ലോഗ് // anil said...

എഴുത്തുകാരിച്ചേച്ചീ,
നന്ദി.

മണിസാര്‍,
എന്നെ ടെന്‍ഷനിലാക്കുന്നല്ലോ, സാര്‍.

ബിനോയ്,
നന്ദി.