Thursday, December 24, 2009

ഉരുളക്കിഴങ്ങ് ബാറ്ററി

രാഹുല്‍ കടക്കലിന്റെ സോഫ്റ്റ് വെയര്‍ ടിപ്സ് ഇടക്ക് വായിക്കാറുണ്ട്. അക്കൂട്ടത്തിലാണ് കഴിഞ്ഞ ദിവസം ആലില കൊണ്ട് മൊബൈല്‍ ചാര്‍ജ് ചെയ്യാമെന്ന് കണ്ടത്. വായിച്ചു വരുന്ന കൂട്ടത്തില്‍ ഒറ്റ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു ജൈവ ബാറ്ററി കൊണ്ട് ഒരു ബള്‍ബു കത്തിച്ചു വച്ചിരിക്കുന്ന ചിത്രവും കൊടുത്തിരിക്കുന്നു. സംഗതി കൊള്ളാമല്ലോ എന്ന് തോന്നി ഇന്ന് ചുമ്മാ ഒരു ശ്രമം നടത്തിയത് പോസ്റ്റുന്നു.



ഇത് ഉരുളക്കിഴങ്ങ്


ഇലക്ടോഡുകള്‍


ബാറ്ററി തയ്യാര്‍, 851 മില്ലി വോള്‍ട്ട് വൈദ്യുതി കിട്ടി.

എല്‍.ഇ.ഡി കണക്റ്റ് ചെയ്ത് കരണ്ട് അളന്ന് നോക്കി, 200 മൈക്രോ ആമ്പിയര്‍ ആണ് എന്റെ മീറ്ററിലെ ഏറ്റവും കുറഞ്ഞ റേഞ്ച്, പക്ഷെ അതില്‍ 0.00 എന്നാണ് കിട്ടിയത്. ബള്‍ബ് കത്തിയില്ല എന്ന് പ്രത്യേകം പറയണ്ടല്ലോ.

ഇത് ഷോര്‍ട്ട് സര്‍ക്യൂട്ട് കരണ്ട്, ഈ ബാറ്ററിക്ക് നല്‍കാനാവുന്ന പരമാവധി കരണ്ട് 219 മൈക്രോ ആമ്പിയര്‍.

15 comments:

അനില്‍@ബ്ലോഗ് // anil said...

വളരെ കുറഞ്ഞ വൈദ്യുത തീവ്രത ആവശ്യമുള്ള കാല്‍ക്കുലേറ്ററുകള്‍ പോലെയുള്ള കൊച്ച് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാം.

Editor said...

അനിലേട്ടോ..എന്തായാലും ചെയ്തില്ലേ ഒരു നാരങ്ങാ വെച്ച് കൂടി ചെയ്ത് നോക്കൂ.കുറച്ച്കൂടി വൈദ്യുതി കിട്ടും..എന്തായാലും പച്ചക്കറിക്കെല്ലാം തീപിടിച്ച വിലയുള്ള സമയത്ത് ഒരു ഫ്രഷ് ഉരുളക്കിഴങ്ങോ വലിയ ഉരുളക്കിഴങ്ങോ ഉപയോഗിച്ചെങ്കില്‍ LED കത്തിയേനേ എന്ന മുട്ടാപോക്ക് ന്യായങ്ങള്‍ പറയുന്നില്ല.ഒളിക്കുന്നില്ല ഞാന്‍ ചെയ്ത നോക്കിയപ്പോളും .2v മാത്രമേ കിട്ടിയുള്ളൂ

Editor said...

ഉരുള്‍ക്കിഴങ്ങ് രണ്ടായി മുറിച്ച ശേഷമാണ് ഞാന്‍ ചെയ്തത്

അനില്‍@ബ്ലോഗ് // anil said...

രാഹുല്‍,
വൈദ്യുതി ചാലകമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഏത് നീരും അസിഡിക്കോ ആല്‍ക്കലൈനോ ആവട്ടെ ഇത്തരം ബാറ്ററിക്ക് ഉപയോഗിക്കാം.
അല്പം കൂടി വീര്യം കൂടിയ ആസിഡായ സള്‍ഫ്യൂരിക്കാസിഡും ലെഡും ഉപയോഗിച്ചാണല്ലോ ഈ ലോകമായ ലോകം മുഴുവന്‍ ബാറ്ററി ഉണ്ടാക്കുന്നത്.
അതില്‍ അത്ഭുതമൊന്നുമില്ല എന്നര്‍ത്ഥം.

ഗ്രീഷ്മയുടെ ലോകം said...

അനിലിനു അഭിനന്ദനങ്ങ്ങ്ങള്‍. പ്ലേറ്റുകള്‍ രണ്ടും കഴിയുന്നത്ര അടുത്തടുത്ത് സമാന്തരമായി തറച്ചു വച്ചിരുന്നാല്‍ കുടുതല്‍ കറന്റ് കിട്ടും. ഇത്തരത്തില്‍ രണ്ടെണ്ണം സീരീസ്‌ ആയി ഘടിപ്പിച്ചാല്‍ ഒരു എല്‍ ഇ ഡി ഭംഗി ആയി കത്തും

Editor said...

അതേ അത്ഭുതമൊന്നുമില്ല.ബാറ്ററിയുടെ അതേ സാങ്കേതിക വശം തന്നെയാണ് ഇവിടെയും അതായത് ഇലട്രോ കെമിക്കല്‍ സെല്ലിന്റെ അതേ പ്രവര്‍ത്തനമാണ് ഇതിലും എന്ന് എന്റെ പോസ്റ്റിലെ ആദ്യ കമെന്റുകളില്‍ തന്നെ ഞാന്‍ പറഞ്ഞിട്ടുള്ളതാണ്

അനില്‍@ബ്ലൊഗ് said...

മണിസാര്‍,
ഇവിടെ പരാമര്‍ശവിഷയമായ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന അതേ പോലെ വരണമെന്ന് കരുതിയാണ് ഇങ്ങനെ ഇലക്ടോഡുകള്‍ വച്ചത്.
നന്ദി.

jayanEvoor said...

നല്ല പരീക്ഷണം!
പുതിയ പരീക്ഷണങ്ങള്‍ മുന്നേറട്ടെ!

പാമരന്‍ said...

ബാല വേദിയില്‍ പണ്ടു പരീക്ഷിച്ചിട്ടുണ്ടായിരുന്നു ഇത്‌. നാരങ്ങയും ഉരുളക്കിഴങ്ങും..

Viswaprabha said...

ആകസ്മികമായി എത്തിപ്പെട്ടതാണീ പോസ്റ്റിൽ.

മണിസാറും എഴുതിയിട്ടുള്ളതുകൊണ്ടു് ഞാൻ എഴുതുന്നതു് ശരിയാണോ എന്നു് ഒന്നുകൂടി ഉറപ്പിക്കാനുണ്ടു്.

എന്നിരുന്നാലും മൂന്നു കാര്യങ്ങൾ കൂടി ചെയ്താൽ LED മുനിഞ്ഞുകത്താൻ തുടങ്ങും എന്നാണു വിശ്വാസം.

1. ജലാംശം കൂടുതലാക്കി ശുദ്ധപ്രതിരോധം (Internal Resistance through the medium-potato tissue) കുറയ്ക്കുക.
2. അതേ സമയം തന്നെ കൂടുതൽ അകലത്തിൽ ഇലൿട്രോഡ് ധ്രുവങ്ങൾ സ്ഥാപിച്ച് മൊത്തം EMF (Which is a sum of all dipole potential vectors through the tissue) വർദ്ധിപ്പിക്കുക.

കൂടുതൽ വീതിയും നീളവുമുള്ള ഉരുളക്കിഴങ്ങിനു് കൂടുതൽ വോൾടേജ് ഉണ്ടാക്കാൻ കഴിയും. പ്ലേറ്റുകൾക്കു് വീതി കൂട്ടണം. പരമാവധി അകന്ന അറ്റങ്ങളിലായിരിക്കണം.
3. ഒരു ഉരുളക്കിഴങ്ങ് മുറിച്ച് രണ്ടാക്കാതെ, രണ്ട് മുഴുവൻ ഉരുളക്കിഴങ്ങുകൾ തന്നെ ഉപയോഗിക്കുക. (മൊത്തം രണ്ടും രണ്ടും നാലു് ഇലൿട്രോഡുകൾ വേണ്ടിവരും.) ആദ്യത്തേതിൽ നിന്നും പുറത്തേക്കുവരുന്നതിൽ നിന്നും വേണം രണ്ടാമത്തെതിന്റെ കണക്ഷൻ. (from first Cu terminal to second Zn and then to the LED, meter and back, all in series.)
വളരെ ലഘുവായി പറഞ്ഞാൽ, സാധാരണ ചൂട് ആയി പുറത്തേക്കുവരേണ്ട (exothermic) ഊർജ്ജമാണു് ഡൈപോൾ അകലം മൂലം EMF ആയി മാറുന്നതു്. അതുകൊണ്ടാണു് മുറിക്കാത്ത ഉരുളക്കിഴങ്ങ് ഭേദമാവുന്നതു്.
ഉരുളക്കിഴങ്ങിന്റെ നെടുകെയാണോ കുറുകെയാണോ കൂടുതൽ EMF ഉണ്ടാവുക എന്നതും പഠിക്കാവുന്നതാണു്. (due to structural polerization effects)

പരീക്ഷണം ആവർത്തിക്കാമോ?

അനില്‍@ബ്ലൊഗ് said...

വിശ്വേട്ടാ,
മണിസാറിനൊപ്പം താങ്കളും ഇവിടെ എത്തിയതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു.
ഈ പോസ്റ്റ് ഇടാനുണ്ടായ സാഹചര്യം ആദ്യ പാരഗ്രാഫില്‍ വ്യക്തമാക്കിയിട്ടുണ്ട്, മറ്റൊരു ഇടത്ത നടന്ന ചര്‍ച്ചയുടെ ഭാഗമായി ചെയ്തതാണ്.

എന്നിരുന്നാലും കിട്ടിയ നിര്‍ദ്ദേശം അനുസരിച്ച് വീണ്ടും ചെയ്ത് റിസള്‍ട്ട് പോസ്റ്റാം.

ഇന്നലെ മണിസാര്‍ പറഞ്ഞ പ്രകാരം ചെയ്തപ്പോള്‍ (ഇലക്ട്രോഡ്സ് വളരെ അടുത്ത് വച്ചപ്പോള്‍ .92 മൈക്രോ ആമ്പിയര്‍ കരണ്ട് ലഭിച്ചു. ഇ.എം.എഫില്‍ കാര്യമായ വ്യതാസം കണ്ടില്ല. ഇലക്ട്രോഡുകളുടെ പൊസിഷനില്‍ വ്യത്യാസങ്ങള്‍ വരുത്തി(പാ‍രലല്‍, സൈഡ് ബൈ സൈഡ് , രണ്ട് ദ്രുവങ്ങള്‍ ) നോക്കിയിട്ടും ഇ.എം.എഫില്‍ കാര്യമായ മാറ്റം കണ്ടില്ല.

ഇന്ന് കൂടുതല്‍ സര്‍ഫസ് ഏരിയ ഉള്ള ഇലക്ട്രോഡ്സ് ഉപയോഗിച്ചു നോക്കാം.

ഗ്രീഷ്മയുടെ ലോകം said...

പ്രിയ വിശ്വം,
കൂടുതൽ വിശാലമായ അഭിപ്രായങ്ങൾക്ക് നന്ദി. ഒരു ചെറിയ തിരുത്ത് വേണമെന്ന് തോന്നുന്നു. സെല്ലിന്റെ ഇലക്ട്രോഡ്കൾ തമ്മിലുള്ള അകലം കൂടുന്നതനുസരിച്ച് സെല്ലിന്റെ വോൾടേജ്ജ് കൂടില്ല. അത് ഉപയോഗിക്കുന്ന ഇലക്ട്രോഡ് ലോഹത്തിനനുസരിച്ച് മാത്ര്മായിരിക്കും. ഇലക്ട്രോഡ്കൾ തമ്മിലുള്ള അകലം കൂടുന്നതനുസരിച്ച് Internal Resistance കൂടുന്നതുകൊണ്ട് അകലം കൂടുന്നത് നല്ലതല്ല.
പിന്നെ അനിൽ, രണ്ട് സെല്ലുകൾ ഉണ്ടാക്കി സീരീസ് ആയി എൽ ഇ ഡി ഘടിപ്പിച്ച് നോക്കുമെന്നു കരുതുന്നു. ഒരു സെൽ തുടർച്ച്യായി എത്ര സമയം പ്രവർത്തിച്ചു എന്നും മനസ്സിലാക്കുക.

അനില്‍@ബ്ലൊഗ് said...

വിശ്വേട്ടാ,
വലിയൊരു പൊട്ടറ്റോയുടെ മൂന്നു ഭാഗത്തായി ഇലക്ട്രോഡുകള്‍ ഘടിപ്പിച്ച് പരീക്ഷിച്ചു നോക്കി. കാര്യമായ വ്യത്യാസം ഒന്നും ഇ.എം.എഫില്‍ കണ്ടില്ല.മാത്രവുമല്ല അടുത്തടുത്ത് വച്ചപ്പൊള്‍ അല്പം കൂടുതല്‍ കിട്ടുകയും ചെയ്തു.

മണിസാര്‍,
പൊട്ടറ്റോ രണ്ട് എണ്ണം വച്ച് 1.6 വോള്‍ട്ടോളം കാണിച്ചുവെങ്കിലും എല്‍.ഇ.ഡി കത്തിയില്ല. മൂന്നെണ്ണം ഉപയോഗിച്ചപ്പൊള്‍ പ്രകാശിച്ചു എന്ന് മാത്രം പറയാം, അത്രയും ചെറിയ ലൈറ്റ് മാത്രം. പൊട്ടറ്റോ മോശമായതും ഇലക്ട്രോഡുകളുടെ സര്‍ഫസ് ഏരിയ കുറവും കാരണമായെന്ന് തോന്നുന്നു.

കുറച്ച് കൂടി ഫ്ലഷി ആയ “തക്കാളി“ എടുത്ത് പരീക്ഷിച്ചു നോക്കി, നല്ല റിസള്‍ട്ടായിരുന്നു, വോള്‍ട്ടേജ് എല്ലാം സമാനമായിരുന്നെങ്കിലും കരണ്ട് കൂടുതല്‍ കിട്ടി. മൂന്നു തക്കാളി വച്ച അത്യാവശ്യം നല്ല രീതിയില്‍ തന്നെ എല്‍.ഇ.ഡി പ്രകാശിച്ചു.

ചിത്രങ്ങള്‍ പിന്നീട് ഇടാം.
നന്ദി.

അനില്‍@ബ്ലോഗ് // anil said...

ചിത്രങ്ങളെല്ലാം കൂടി വേറൊരു പോസ്റ്റാക്കി.
തുടര്‍ച്ച.

ചാണക്യന്‍ said...

പരീക്ഷണങ്ങൾ നടക്കട്ടെ....