ഇലക്ട്രോഡുകളുടെ സ്ഥാനം
ഉരുളക്കിഴങ്ങ് ബാറ്ററി എന്ന കഴിഞ്ഞൊരു പോസ്റ്റില്‍ വിശ്വപ്രഭ വിശദമായൊരു കമന്റിടുകയും പരീക്ഷണം ആവര്ത്തിക്കാമോ എന്ന് ആരായുകയും ചെയ്തു. അതില്‍ അദ്ദേഹ പറഞ്ഞ കാര്യം ഇതായിരുന്നു. ഉരുളക്കിഴങ്ങില്‍ ഘടിപ്പിച്ച ഇലക്ട്രോഡുകള്‍ അകലം കൂട്ടുകയും വിശിഷ്യാ പോളുകളില്‍ ആയിരുന്നെങ്കില്‍ ഇ.എം.എഫ് അധികമായി ലഭിച്ചേനെ എന്നായിരുന്നു . അതിന് പ്രകാരം ചെയ്ത പരീക്ഷണത്തിന്റെ ചിത്രങ്ങള്‍ താഴെ കൊടുക്കുന്നു.
ഇലക്ട്രോഡുകള്‍ പോളുകളില്‍ ആക്സിസിനു തിരശ്ചീനമായി ഘടിപ്പിച്ചിരിക്കുന്നു, 821 മി.വോ. ലഭിച്ചു.
ഈ മൂന്നു ചിത്രങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇലക്ട്രോഡുകളുടെ അകലവും ലഭിക്കുന്ന ഇ.എം.എഫും തമ്മില്‍ ബന്ധമില്ലെന്ന് വിലയിരുത്താം.
രണ്ട് പൊട്ടറ്റോ ബാറ്ററികള്‍ ശ്രേണിയായി ഘടിപ്പിച്ച് എല്‍.ഇ.ഡി പ്രകാശിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കാനായിരുന്നു മറ്റൊരു നിര്‍ദ്ദേശം. രണ്ടെണ്ണം ഉപയോഗിച്ചിട്ടും ബള്‍ബ് കത്തിയില്ല. എന്നാല്‍ മൂന്നെണ്ണം ഉപയോഗിച്ചപ്പോള്‍ എല്‍.ഇ.ഡി മിനുങ്ങാന്‍ തുടങ്ങി.
എല്‍.ഇ.ഡി കത്തുന്നു എന്ന് വേണമെങ്കില്‍ പറയാം, ജസ്റ്റ് ഗ്ലോയിങ്. 23 മൈക്രോ ആമ്പിയര്‍ കരണ്ട് മാത്രമേ ഒഴുകുന്നുള്ളൂ.
തുടര്‍ന്ന് പഴുത്ത തക്കാളി ഉപയോഗിച്ച മൂന്നു ബാറ്ററികള്‍ പരീക്ഷിച്ചു, എല്‍.ഇ.ഡി വളരെ നന്നായി പ്രകാശിക്കാനാരംഭിച്ചു.
205 മൈക്രോ അമ്പിയര്‍ കരണ്ട് ഒഴുകുന്നുണ്ട്, ഉരുളക്കിഴങ്ങിനേക്കാള്‍ 10 ഇരട്ടി അധികം.
സാന്‍വിച്ച് ബാറ്ററി:
ഇടതു വശത്തെ ചിത്രം ശ്രദ്ധിക്കുക.അതില്‍ കാണിച്ചിരിക്കുന്നപോലെ സാന്‍വിച്ച് പരുവത്തില്‍ സിങ്കും കോപ്പറും ഉരുളക്കിഴങ്ങും വച്ചു. ഇപ്പോഴത് മൂന്ന് സെല്ലുകളുള്ള ഒരു യൂണിറ്റായി.
ബാറ്ററി തയ്യാര്‍, 1.9 വോള്‍ട്ട് തരുന്നുണ്ട്.
എ.ഇ.ഡി ഘടിപ്പിച്ചു നോക്കി, ഫലം അത്ര സന്തോഷ ദായകമായിരുന്നില്ല, എന്നാലും 55 മൈക്രോ ആമ്പിയര്‍ കരണ്ട് ഒഴുകുന്നുണ്ട്.
തക്കാളി ഉപയോഗിച്ച പരീക്ഷണമാണ് ഏറ്റവും നല്ല ഫലം നല്‍കിയത്.
ഒരു കൊച്ച് വിഷയമായ ഈ പരീക്ഷണത്തില്‍ താത്പര്യം കാണിച്ച് മണിസാറിനു വിശ്വേട്ടനും നന്ദി പറയുന്നു.
Subscribe to:
Post Comments (Atom)
13 comments:
സ്കൂള്‍ തലത്തിലേക്ക് ഒരു തിരിച്ച് പോക്ക്.
ആ ചുറു ചുറുക്കുള്ള മനസ്സിനു എന്റെ ആത്മാർഥമായ അഭിനന്ദനങ്ങൾ
സജി
തക്കാളിയാണ് താരം....:):):)
അനിൽമാഷിനു ഒരു വണക്കം !!
ഈ പരീക്ഷണങ്ങൾ കൊള്ളാല്ലൊ...!!
നാളെ മുതൽ ഞാനും തുടങ്ങും..?
ആശംസകൾ..
തക്കാളിയാണ് താരം....:)
ചുവന്ന നിറമുള്ള തക്കാളിയാൺ ഉപയോഗിച്ചത് അല്ലേ. ചുവപ്പിൻ വീര്യം കൂടുതലാണെന്ന് മനസ്സിലായില്ലേ!!
you rock!
ഹമ്പട തക്കളീ......:)
തക്കാളി കൊള്ളാമല്ലോ... കഴിച്ചാല്‍ വോള്‍ട്ടേജ് കൂട്ടാമെന്ന് മനസ്സിലായി :)
രസകരമായിരിക്കുന്നു പരീക്ഷണങ്ങള്‍...
ഇത് വിശ്വസിക്കാമോ അതോ ....?
ഞാന്‍ ചാണകത്തിലും പരീക്ഷിച്ചു..!
ഞാന്‍ ചാണകത്തിലും പരീക്ഷിച്ചു..!
Post a Comment